Record sales of milk and milk products during Onam

ഓണക്കാലത്ത് പാലിനും പാലുൽപ്പനങ്ങൾക്കും റെക്കോഡ് വിൽപന

ഓണക്കാലത്ത് പാലിനും പാലുൽപ്പന്നങ്ങൾക്കും സംസ്ഥാനത്ത് റെക്കോഡ് വിൽപന നേടാനായി. വാഴൂർ ബ്ലോക്ക്പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം നെടുമണ്ണി സെന്റ് അൽഫോൻസാ യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു.

പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. പാലുൽപാദനത്തിൽ ഈവർഷം സ്വയം പര്യാപ്ത നേടുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ കാലാവസ്ഥ വ്യതിയാനം വെല്ലുവിളിയായി. കടുത്ത ചൂടും തുടർച്ചയായ മഴയും പശുക്കളുടെ ആരോഗ്യത്തെയും തീറ്റപ്പുൽകൃഷിയെയും ബാധിച്ചു. എങ്കിലും ഓണക്കാലത്ത് മിൽമയ്ക്ക് അടക്കം റെക്കോഡ് വിൽപന സാധ്യമായി.

കേരളത്തിലെ സ്ഥലപരിമിതിയാണ് കാലിത്തീറ്റ നിർമാണത്തിലെ അസംസ്‌കൃത വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിലെ വെല്ലുവിളി. എങ്കിലും തീറ്റപ്പുൽകൃഷി ലാഭകരമായി നടത്താനാകും. ഏക്കറൊന്നിന് സർക്കാർ 16000 രൂപ സബ്‌സിഡി നൽകുന്നുണ്ട്. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കി കർഷകരെ തുണയ്ക്കുന്നതിനുള്ള നിയമം ഉടൻ നിലവിൽ വരും. മൂന്നുവർഷത്തിനുള്ളിൽ മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് നൽകുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ക്ഷീരകർഷരെ തൊഴിൽദാനപദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. കിടാരിപാർക്കുകൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. മൂർക്കനാട് 130 കോടി രൂപ ചെലവിട്ടു നിർമിച്ച പാൽപ്പൊടി നിർമാണകേന്ദ്രം ഉദ്ഘാടനത്തിനു സജ്ജമാണ്. വാഴൂർ ബ്‌ളോക്കിലേയും പരുത്തിമൂട് ക്ഷീരോൽപാദക സഹകരണ സംഘത്തിലേയും മികച്ച ക്ഷീര കർഷകരെയും ചടങ്ങിൽ ആദരിച്ചു.