2023 ലെ എ ബി സി ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം ഉടൻ പരിഗണിക്കും. 2023ലെ പുതിയ റൂൾ പ്രകാരം ഒരു എബിസി കേന്ദ്രത്തിൽ നിയമിക്കപ്പെടുന്ന വെറ്റിനറി ഡോക്ടർ 2000 എബിസി സർജറികൾ ചെയ്തിട്ടുള്ള ആളായിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇത്തരത്തിൽ  2000 സർജറി ചെയ്തിട്ടുള്ള ഡോക്ടറെ എബിസി കേന്ദ്രത്തില്‍  നിയമിക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. പ്രധാനമായും ഒരു വെറ്റിനറി ഡോക്ടർ  2000 സർജറി ചെയ്തു എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് പലപ്പോഴും ഹാജരാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭേദഗതി ആവശ്യമാണ് എന്ന ആവശ്യമാണ്    ഉന്നയിച്ചത്.