കേരള സംസ്ഥാന ഇ ഗവേണൻസ് അവാർഡ് :ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ മൂന്നാം സ്ഥാനം ക്ഷീര വികസന വകുപ്പിന്
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇന്റർനെറ്റ് മുഖേന സുതാര്യതയോടെ വേഗത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഇ ഗവേണൻസ് നടപ്പിലാക്കി വരുന്നു.ഇത്തരത്തിൽ പൊതുജങ്ങൾക്ക് മികച്ച സേവനങ്ങൾ പുതു സാങ്കേതിക വിദ്യയുടെ സഹായത്താൽ ലഭ്യമാക്കിയ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള കേരളസംസ്ഥാന ഇ ഗവേണൻസ് അവാർഡ് 2022 ക്ഷീര വികസന വകുപ്പിന് ലഭിച്ചു.
സർക്കാർ ഓഫീസുകൾ പേപ്പർ രഹിതമാകുന്നതിനും പൊതു ജനങ്ങൾക്ക് സേവനങ്ങൾ സുതാര്യവും അഴിമതി രഹിതവുമാക്കി വേഗത്തിൽ ലഭിക്കാൻ ഇ-ഗവേണൻസ് മൂലം സാധിക്കും. ഇതിലേക്കായിആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉടനടി നടപ്പിൽ വരുത്തും.
ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടലിലൂടെ കർഷകർക്ക് ഓൺലൈൻ സേവനങ്ങൾ മികച്ച രീതിൽ ലഭ്യമാക്കിയതിനാൽ ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ മൂന്നാം സ്ഥാനത്തിനു ക്ഷീര വികസന വകുപ്പ് അർഹമായി. മൃഗ സംരക്ഷണ ക്ഷീര വകുപ്പ് ഡയറക്ടർ ഡോ എ കൗശിഗൻ ഐ എ എസ് ഏറ്റു വാങ്ങി . ksheerasree.kerala.gov.inപോർട്ടൽ മുഖേന തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി
രജിസ്റ്റർ ചെയ്ത് സ്മാർട്ട് ഐഡി കരസ്ഥമാക്കാനും അതിനുശേഷം വിവിധ സ്കീമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനും,വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഈ രേഖകൾ പോർട്ടലിൽ നിന്ന് പരിശോധിച്ചു .ഫീൽഡ് വെരിഫിക്കേഷനുശേഷം ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട്
അർഹതപ്പെട്ട ഗുണഭോക്താവിന് e -DBT മുഖേന സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുവാനും സാധിക്കും.