B to B by showing the way to the entrepreneurs TRANSLATE THIS PA

ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും നയിച്ച ബി ടു ബി എൻ്റെ കേരളം മേളയിൽ നവീന ആശയങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വേദിയായി മാറി. ക്ഷീര വികസന വകുപ്പ് ബി ടു ബി യിൽ പരിചയപ്പെടുത്തിയത് വർഗീസ് കുര്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ വികസിപ്പിച്ചെടുത്ത യോഗർട്ട് മേക്കിംഗ് ഇൻകുബേറ്ററാണ്. 4-6 മണിക്കൂർ കൊണ്ട് കുറഞ്ഞ ചെലവിൽ ചെറിയ അളവിൽ നിർമ്മിക്കാൻ കഴിയുന്ന യോഗർട് ഇൻക്യൂബേറ്റർ സദസ്സിൽ മികച്ച സ്വീകാര്യത നേടി. 4950രൂപയ്ക്ക് സിലഡ്രോൺ വഴി വിപണിയിൽ ലഭിക്കുന്ന യോഗർട്ട് ഇൻക്യൂബെട്ടറിൻ്റെ ആശയം, ഡിപ്പാർട്ട്മെൻറ് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിലെ മൈക്രോബയോളജി അസോസിയേറ്റ് പ്രൊഫസറായ ആർ രാജേഷിൻ്റെതാണ്. ഇതോടൊപ്പം ലോ കലോറി പാലട, സ്പൈസ്ഡ് പനീർ, കാൽസ്യം എൻറിച്ചെഡ് ഹെർബൽ ഐസ്ക്രീം, കൃത്രിമ നിറം ചേർക്കാത്ത പേട എന്നിവയും ക്ഷീരവികസന വകുപ്പിൻ്റെതായി പരിചയപെടുത്തി..

മാംസ്യ ഉൽപ്പന്നങ്ങളുടെ ആവശ്യകത ഏറുന്ന സാഹചര്യത്തിൽ നവീനമായ നിരവധി മാംസ്യ ഉൽപ്പന്നങ്ങളെയാണ് മീറ്റ് ടെക്നോളജി യൂണിവേഴ്സിറ്റി പരിചയപ്പെടുത്തിയത്. വിവിധതരം സോസേജുകൾ, നഡ്ഗേറ്റ്സ്, ചിക്കൻ നൂഡിൽ, മൃഗ അവശിഷ്ടങ്ങളിൽ നിന്നുള്ള പെറ്റ് ഫുഡ്സ്, എഗ്ഗ് പനീർ എന്നിങ്ങനെ നിരവധിയായ പുതു ഉൽപ്പന്നങ്ങൾ ശ്രദ്ധ നേടി. നവീന ഉൽപ്പന്നങ്ങളിലൂടെ സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക് തുടർന്നുള്ള സഹായങ്ങളും നിർദ്ദേശങ്ങളും ഇരുവകുപ്പുകളും വാഗ്ദാനം ചെയ്തു. ശ്രോതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.