Poisonous Fodder - Law of Gravity will follow

സംസ്ഥാനത്ത് വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്യുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരും . കേരള കാലിത്തീറ്റ -കോഴിത്തീറ്റ-ധാതുലവണ മിശ്രിതം ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ ബിൽ ഉടൻ നടപ്പിലാക്കും. ഇതോടെ ഗുണമേൻമയുള്ള കാലിത്തീറ്റ ഉറപ്പു വരുത്താൻ ഈ നിയമം വഴി സാധിക്കും.

സംസ്ഥാനവ്യാപകമായി തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരേക്കർ തീറ്റപ്പുൽക്കൃഷിയ്ക്കായി 16000 രൂപ സബ്സിഡി കർഷകർക്കോ സംഘങ്ങൾക്കോ ലഭിക്കും. കാലികൾക്ക് ഏറെ പ്രിയപ്പെട്ട പോഷകാഹാരമായ ചോളം വ്യാപകമായി കേരള ഫീഡ്സ് വഴി കൃഷി ചെയ്യാനുള്ള പദ്ധതി പാലക്കാട് തുടങ്ങിക്കഴിഞ്ഞു. ബാക്കി വരുന്ന ചോളം കേരള ഫീഡ്സ് ശേഖരിക്കും.