Celebrating World Milk Day

സുസ്ഥിര ക്ഷീരവികസനത്തിലൂടെ നമ്മുടെ ഭക്ഷ്യസുരക്ഷ മാത്രമല്ല പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാണ് ഈ സർക്കാർ മുൻഗണന നൽകുന്നത്. കർഷകക്ഷേമത്തിന് കോട്ടം വരാത്ത വിധം ഏറെ പ്രാധാന്യം നൽകിയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും തിരുവനന്തപുരത്തു ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെർച്വൽ ആയി നിർവഹിച്ചു . വരും കാലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനം ലക്ഷ്യമിട്ട് ക്ഷീരമേഖല വൻ ലാഭകരമാക്കാൻ കഴിയുന്ന തരം കണ്ടെത്തലുകൾ വേണം.
പാലിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചു കൊണ്ട് കൂടുതൽ സംരംഭകരെ ആകർഷിച്ചു പാൽ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യം കൈവരിക്കാൻ കേരളത്തിനാകും.

പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഗുണഗണങ്ങൾ വിശദമാക്കുന്ന സാങ്കേതിക ശില്പശാല നടത്തി.