പൊതുജനങ്ങൾ, പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്‌സ് തുടങ്ങിയവർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 രാവിലെ 10 മണി മുതൽ തമ്പാനൂർ എസ് എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഹാളിൽ വച്ച് സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമങ്ങൾ, പഞ്ചായത്ത് രാജ് ആക്ട് അനിമൽ ബർത്ത് കൺട്രോൾ നിയമങ്ങൾ, നാട്ടാന പരിപാലന നിയമങ്ങൾ പെറ്റ് ഷോപ്പ് നിയമങ്ങൾ മാർക്കറ്റ് നിയമങ്ങൾ എന്നിവയെ കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അടുത്തുള്ള മൃഗാശുപത്രികളിലോ, 0471 2302643, 9188510042 എന്നീ നമ്പറുകളിലോ മുൻകൂട്ടി പേര് രജിസ്റ്റർ  ചെയ്യണം.