Summer care of animals Animal welfare department guidelines

1. വെയിൽ ഏല്ക്കുദന്ന വിധത്തിൽ തുറസ്സായ ഇടങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികള്ക്ക് സൂര്യാതപമേല്ക്കാ ൻ സാധ്യതയേറെയായതിനാൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തൊഴുത്തിലോ തണലുളള ഇടങ്ങളിലോ മാത്രം കെട്ടിയിടാൻ ശ്രദ്ധിക്കുക.
2. വളർത്തു മൃഗങ്ങൾക്കു നിർബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.
3. തൊഴുത്തുകളിൽ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കിൽ ഫാനുകൾ സ്ഥാപിക്കുക. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമം.
4. പകൽ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി ക്രമപ്പെടുത്തുക
5. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്.
6. തളർച്ച , ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിങ്ങനെ സൂര്യാതപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ വിദഗ്ദ്ധ ചികിത്സ തേടണം.
7. കന്നുകാലികള്ക്ക് സൂര്യാതപമേറ്റെന്നു വ്യക്തമായാൽ വെളളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെളളം നല്കാണം. തുടർന്ന് കഴിയുന്നത്ര വേഗത്തിൽ മൃഗാശുപത്രിയിൽ ചികിത്സ ലഭ്യമാക്കണം.
8. അകിടുവീക്കവും ദഹനക്കേടും വയറിളക്കവും സാധാരണയായി കണ്ടുവരുന്ന വേനൽക്കാല രോഗങ്ങളാണെന്നു ഓർമ്മിക്കുക.
9. ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച മുതലായവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ ഈ കാലത്തു കൂടുതലായി കാണപ്പെടാം.
10. അരുമകളായ നായകൾ, പൂച്ചകൾ, കിളികൾ തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്സും നൽകാൻ ശ്രദ്ധിക്കുക.
11. അരുമകളുമായുള്ള യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക