Milma Fodder Hub was dedicated to Minister Chinchurani Nadu

മില്‍മ ഫോഡര്‍ ഹബ് മന്ത്രി ചിഞ്ചുറാണി നാടിന് സമർപിച്ചു

 

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ മാനന്തവാടിയില്‍ നിര്‍മിച്ച മില്‍മ ഫോഡര്‍ ഹബിൻ്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.മില്‍മ മാനന്തവാടി ചില്ലിംഗ് പ്ലാന്റില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വിളവെടുപ്പ് കാലത്ത് വൈക്കോല്‍ സംഭരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുകയും ദൗര്‍ലഭ്യമുള്ള സമയത്ത് കര്‍ഷകന് താങ്ങാവുന്ന വിലയില്‍ നല്‍കുന്നതിനുമാണ് പദ്ധതി ഒരുക്കിയിട്ടുളളത്. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് മില്‍മ ഫ്ലോഡര്‍ ഹബ് നിര്‍മ്മിച്ചിരിക്കുന്നത് .

ജില്ലാ തലത്തിൽ മികച്ച ഗുണമേന്മയുള്ള പാൽ സംഭരിച്ച് നൽകിയ ക്ഷീര സംഘം,
ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ മിൽമ ഉൽപ്പന്നങ്ങൾ വിപണനം നടത്തിയ ക്ഷീരസംഘങ്ങൾ,ഫോഡർ ഹബ്ബ് കരാറുകാരൻ എന്നിവരെ ചടങ്ങിൽ
ആദരിച്ചു.

ചടങ്ങില്‍ മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, കൗൺസിലർ മാർഗരറ്റ് തോമസ് എം, മലബാർ മിൽമ ഡയറക്ടർ എസ്.സനോജ്, മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ പി മുരളി, എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ് കുട്ടി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു