Cattle management project to bring Kerala to the forefront in meat production

സംസ്ഥനത്തിനകത്തു തന്നെ സംശുദ്ധമായ ഇറച്ചി ഉറപ്പ് വരുത്താനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പോത്തുകുട്ടി പരിപാലന പദ്ധതി. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകരയിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഓണാട്ടുകര വികസന ഏജൻസിയും കൈകോർത്തു നടപ്പിലാക്കുന്ന ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുയി 628 ഉപഭോക്താക്കൾക്ക് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. കായംകുളം നഗരസഭയിലെ 55 ഉപഭോക്താക്കൾക്കാണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്.