street dog

പേവിഷബാധാ വിമുക്ത കേരളം

 വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം വാക്ലിനേഷൻ നൽകി

ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബ‍ർ വരെ വളർത്തുനായ്ക്കൾക്ക് രണ്ട് ലക്ഷം പേവിഷപ്രതിരോധ കുത്തിവെയ്പ്പ് നൽകി. കൂടാതെ നായ്ക്കളിൽ നിന്നും കടിയേറ്റ മൃഗങ്ങൾക്ക് മാത്രം 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകി. വാർ‍ഡ് തലത്തിൽ നടക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകൾ വഴി മുഴുവൻ വളർത്തുനായ്ക്കൾക്കും നിർബന്ധിത വാക്സിനേഷൻ പൂർത്തീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള ആറ് ലക്ഷം ഡോസ് വാക്സിൻ എല്ലാ മൃഗാശുപത്രികൾക്കും കൈമാറിയിട്ടുണ്ട്.  ഇനിയും ആവശ്യമായ നാല് ലക്ഷം ഡോസ് വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പേവിഷ നിർമ്മാർജ്ജനത്തിനായി സന്നദ്ധ സംഘടനകൾ,റസിഡൻസ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന് സ്കൂളുകൾ ഉൾപ്പെടെ വ്യാപകമായ ബോധവൽക്കരണ ക്യാമ്പയിനുകളും നടന്നു വരുന്നു.

സെപ്റ്റംബർ 20 ന് ശേഷം എല്ലാ തെരുവുനായ്ക്കൾക്കും പേവിഷ വാക്സിൻ

സംസ്ഥാനത്തെ എല്ലാ തെരുവുനായ്ക്കൾക്കും പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം മുഖാന്തരം സൗജന്യ വാക്സിനേഷൻ നടപടികൾ ആരംഭിക്കും. മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്ത് തലത്തിൽ പ്രത്യേക ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പദ്ധതി
നടത്തിപ്പിനാവശ്യമായ നായപിടുത്തക്കാർ,വാഹനം തുടങ്ങിയവയുടെ ചെലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. നിലവിൽ കേരളത്തിൽ 78 നായപിടുത്തക്കാരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.കൂടുതൽ നായപിടുത്തക്കാരെ കണ്ടെത്തി പരിശീലനം നൽകുന്നതിനുള്ള നടപടികൾ വെറ്ററിനറി അസാസിയേഷൻ , ഇന്ത്യൻ ജെഡിക്കൽ അസാസിയേഷൻ,റസിഡന്റ്സ് അസാസിയേഷൻ,,സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നട%ടികൾ സ്വീകരിക്കും.

 തെരുവുനായ നിയന്ത്രണത്തിനൊരുങ്ങി എറണാകുളം

തെരുവുനായ നിയന്ത്രണത്തിനായി എറണാകുളം ജില്ലാ പഞ്ചായത്ത് ഊര്‍ജ്ജിത ക‍ർമ്മപദ്ധതി തയ്യാറാക്കി. ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി വടവുകോട്,മുളന്തുരുത്തി ബ്ലോക്കുകളിൽ നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കും. മറ്റ് സ്ഥലങ്ങളിൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കും.തെരുവുകളിൽ മാലിന്യം
വലിച്ചെറിയുന്നതിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റെസ്റ്റോറന്റ് അസോസിയേഷനുകളുടേയും റസിഡൻസ് അസോസിയേഷനുകളുടേയും യോഗം വിളിച്ചുകൂട്ടും. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പൂർത്തീകരിച്ച് അവയ്ക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കം. കുടുംബശ്രീയുടെ നേതൃത്വത്തിൽ നായപിടുത്തക്കാരെ കണ്ടെത്തി പരിശീലനം നൽകും.ഒക്ടോബർ 30 നകം
അതിവേഗത്തിൽ പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് പൂർത്തീകരിച്ച് എല്ലാ ഉടമസ്ഥരും ലൈസൻസ് എടുത്തിരിക്കണം.

 സ്കൂൾ വിദ്യാർഥികൾക്ക് പേവിഷബാധാ ബോധവൽക്കരണം

പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിദ്യാ‍ർത്ഥികൾക്കായുള്ള പേവിഷബാധാ
ബോധവൽക്കരണപരിപാടികൾക്ക് നാളെ തുടക്കമാകും. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ പതിനൊന്ന് മണിയ്ക്ക് നടക്കുന്ന പരിപാടി ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്യും.പേവിഷബാധയും ഓമനമൃഗ പരിപാലന നിയമങ്ങളും എന്ന വിഷയത്തിൽ വിദഗ്ധർ ക്ലാസുകളെടുക്കും.

 പേവിഷബാധാ വിമുക്ത കേരളം ബോധവൽക്കരണ പരമ്പര തുടരുന്നു.

ലോക പേവിഷബാധാ ദിനമായ സെപ്റ്റംബര്‍ 28ന് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്,തിരുവനന്തപുരം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ വിഷയത്തിൽ ബോധവൽക്കരണം തുടരുന്നു. ബോധവൽക്കരണ പരിപാടികളുടെ വീ‍ഡിയോ സന്ദേശങ്ങൾ സെപ്റ്റംബര്‍ 28 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും മൃഗസംരക്ഷണ വകുപ്പ് മാധ്യമ വിഭാഗത്തിന്റെ യൂട്യൂബിലും ഫേസ്ബുക്കിലും സംപ്രേഷണം ചെയ്യുന്നതാണ്.