Dialysis to incubator setup

കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്റിനറി ഹോസ്പിറ്റൽ ഇനി വേറെ ലെവൽ
കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം, സെൻട്രലെെസ്ഡ് മെഡിക്കൽ ഗ്യാസ് ലൈൻ സംവിധാനം, ഗ്യാസ് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ഇൻക്യുബേറ്റർ, വലിയ മൃഗങ്ങളുടെ ചികിത്സയ്ക്കായി നവീകരിച്ച കെട്ടിടം , അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ, മൃഗങ്ങളുടെ ഉടമസ്ഥർക്കുള്ള വിശ്രമകേന്ദ്രം എന്നിവ ആരംഭിച്ചു. മനുഷ്യന് കിട്ടുന്ന എല്ലാ പരിഗണനയും മൃഗങ്ങൾക്കും കിട്ടണമെന്ന ഏകാരോഗ്യ വാദത്തിലൂന്നിയാണ് ഡയാലിസിസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്നത്.