Minister J. Chinchurani will implement the service of tele-veterinary unit in all districts

ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ല ജില്ലകളിലും നടപ്പാക്കും മന്ത്രി ജെ.ചിഞ്ചുറാണി

കന്നു കാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ല ജില്ലകളിലും നടപ്പാക്കും എന്നു മന്ത്രി.ജെ.ചിഞ്ചുറാണി.

ക്ഷീര വികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിതലപഞ്ചായത്ത്‌, മില്‍മ, കേരളാഫീഡ്സ്‌, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കടലുണ്ടി മണ്ണൂർ വളവിലുള്ള സിപെക്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ഷീരകര്‍ഷക സംഗമത്തിന്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം, നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.പൊതു മരമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ്‌ റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു

24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്റിനറി യൂണിറ്റ് ക്ഷീര കർഷരുടെ വീട്ടുമുട്ടത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ഉദ്ദേശ്യം കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്.മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്റിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്റിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാക്കും. കിസാൻ റെയിൽ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലി തീറ്റ കേരളത്തിൽ എത്തിക്കുന്നത് പരിഗണനയിലാണ്.

സംസ്ഥാനത്ത് തീറ്റ പുൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും

ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം ഡയറി എക്സ്പോ, സഹകരണ ശില്പശാല, വ്യക്തി വികസന ക്ലാസ്, ക്ഷീര കർഷക സെമിനാർ, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാർക്കും ഭാരവാഹികൾക്കും ഉള്ള കായിക മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ് ക്ഷീരകർഷകരെ ആദരിക്കാൻ. കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ കടലുണ്ടി ക്ഷീര സംഘം പ്രസിഡണ്ട് കെ പുഷ്പരാജൻ സ്വാഗതം പറഞ്ഞു. എം പി മാരായ എംകെ രാഘവൻ, ഇളമരം കരീം, കുന്നമംഗലം എംഎൽഎ പി ടി എ റഹീം, കെ. സി എം. എം. എഫ് ചെയർമാൻ കെ എസ് മണി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷറ റഫീഖ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി ഗവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, മറ്റു പ്രതല പഞ്ചായത്ത് ജനപ്രതിനിധികൾ ക്ഷീരകർഷകർ സാമൂഹ്യപ്രവർത്തകർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ നന്ദി പറഞ്ഞു.