The state will be well equipped to deal with animal borne diseases

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കും. രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയ നടത്താനും വാക്സിൻ പരീക്ഷണങ്ങൾക്കുമുള്ള അനുമതി കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. നിലവിൽ പേവിഷബാധയ്ക്കെതിരേയുള്ള വാക്സിനുകൾ സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

ഇതിനായി വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. കാലികളിൽ പടരുന്ന ചർമ്മ മുഴ നിയന്ത്രിക്കുവാനായി ഒരു മാസക്കാലത്തേക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനായി സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചിട്ടുണ്ട്.

അടുത്തിടെ പന്നിപ്പനിയും പക്ഷി പ്പനിയും നിയന്ത്രിക്കുവാൻ വേണ്ടി കൊന്നൊടുക്കിയ വകയിലുള്ള പൂർണ്ണ നഷ്ടപരിഹാരം കർഷകർക്ക് നൽകി. പക്ഷിപ്പനി നഷ്ടപരിഹാരം ആയി നാല് കോടിയും പന്നിപ്പനി നഷ്ടപരിഹാരം ആയി 86 ലക്ഷം രൂപയും ഇത് വരെ നൽകിക്കഴിഞ്ഞു. നഗരത്തിലെ കർഷകർക്കായി കോഴിയും കൂടും നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.