Cutaneous Lump Disease: Vaccinate all cows within one month

ചർമ മുഴ രോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാനത്തുള്ള പശുക്കൾക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കും. സംസ്ഥാനതലത്തിൽ വാക്സിൻ നൽകിത്തുടങ്ങി.
ചർമ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചു കഴിഞ്ഞു. മൃഗങ്ങളിലേക്ക് പലവിധ രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്. വൈറസ് രോഗമായതിനാൽ പുറത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗനിർണയത്തിനായി സംസ്ഥാന മൃഗരോഗനിർണയ കേന്ദ്രത്തെ ആധുനീകരിക്കും. തദ്ദേശീയവാക്സിൻ വികസിപ്പിക്കുന്നതിന് ബയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടുതൽ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടിയിട്ടുമുണ്ട്. രോഗബാധയിലൂടെ നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകും.