Little Tom In the coconut grove, Marangatupalli Kottayam

1. 2021 മികച്ച ക്ഷീരകർഷകൻ – 1,00,000/- രൂപയും പ്രശസ്തി പത്രവും ഫലകവും

പ്രതിദിനം ഉയർന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെയാണ് അവാർഡിനായി പരിഗണിച്ചത്. നിലവിലെ പ്രതിദിന പാലുല്പാദനം, പ്രസ്തുത പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രിയ പരിപാലന രീതികൾ, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികൾ, തീറ്റപ്പുൽ കൃഷി, മാലിന്യ സംസ്കരണം, പാലുൽപന്നങ്ങൾ, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന അദായം/വരുമാനം എന്നിവയും അവാർഡിന് പരിഗണിച്ചു.

ശ്രീ. ഷൈൻ കെ വി
കുറുമുള്ളാനിയിൽ (H)
ചീനിക്കുഴി, ഉടുമ്പന്നൂർ, ഇടുക്കി

15 ൽ അധികം വർഷമായി ശ്രീ. ഷൈൻ. കെ.വി ക്ഷീരമേഖലയിൽ പ്രവർത്തിച്ചുവരുന്നു. പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉൽപ്പെടെ ആകെ 210 കന്നുകാലികളെ നിലവിൽ വളർത്തുന്നുണ്ട്. 2600 ലിറ്ററോളം പാൽ പ്രതിദിനം വിപണനം നടത്തുന്നുണ്ട്. കൂടാതെ മറ്റു പാൽ ഉല്പന്നങ്ങളും വിപണനം നടത്തുനുണ്ട്. പ്രതിദിനം 45 ലിറ്റർ പാൽ ലഭിക്കുന്ന പശുവിനെ ശ്രീ ഷൈൻ വളർത്തുന്നുണ്ട്.

2. വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകൻ (ക്ഷീരശ്രീ ) 1,00,000/- രൂപയും പ്രശസ്തിപത്രവും ഫലകവും

ഏറ്റവും കുറഞ്ഞത് 50 കറവ പശുക്കളെ വളർത്തുന്നവരെയാണ് അവാർഡിനായി പരിഗണിചത്. പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, പാലുൽപന്നങ്ങൾ, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന അദായം/വരുമാനം എന്നിവ പരിഗണിച്ചാണ് അവാർഡ്‌ നിർണയിച്ചത്.

ശ്രീമതി ജിജി ബിജു
നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്
അടിച്ചില്ലി
മേലൂർ
തൃശൂർ

പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉൽപ്പെടെ ആകെ 267 ഓളം കന്നുകാലികളെ നിലവിൽ വളർത്തുന്നുണ്ട്. 1900 ലിറ്റർ പാൽ പ്രതിദിനം ഇവിടെന്നു ഉത്പാദിപ്പിക്കുന്നുണ്ട്. ശരാശരി 18 ലിറ്റർ പാൽ ഉത്പാദനം. നവ്യ ഫാംസ് എന്ന പേരിൽ പാലും പാൽ ഉല്പന്നങ്ങളും വിപണനം ചെയ്യുന്നു.
ശ്രീ.ബിജു ജോസഫാണ് ഭർത്താവ്.

3. മികച്ച സമ്മിശ്ര കർഷകൻ 1,00,000/- രൂപയും പ്രശസ്തി പത്രവും ഫലകവും

മൃഗസംരക്ഷണ മേഖലയിൽ മൂനോ അതിലധികമോ ഇനങ്ങളെ വളർത്തുന്ന കർഷകരെ ആണ് അവാർഡിനായി പരിഗണിച്ചത്. ഇനം, എണ്ണം, ഇതിൽ നിന്നുള്ള വരുമാനം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, മുട്ട, ഇറച്ചി, പാലുൽപന്നങ്ങൾ, ഇവയുടെ വിപണനം, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ എന്നിവയും അവാർഡ്‌ നിർണ്ണയത്തിനു പരിഗണിക്കപെട്ടു.

ശ്രീമതി.വിധു രാജീവ്,
അരൂക്കുഴിയിൽ,
മുട്ടുചിറ
കോട്ടയം

പശുക്കൾക്ക് പുറമേ ആട്, മുട്ടകോഴി, താറാവ്, ടർക്കി കോഴി എന്നിവയേയും പരിപാലിക്കുന്നു. കൂടാതെ അലങ്കാര പക്ഷികളെയും വളർത്തുകയും പച്ചക്കറി കൃഷി നടത്തുകയും ചെയ്യുന്നു. സമ്മിശ്ര കൃഷിക്ക് ഉത്തമ മാതൃകയിൽ മൃഗങ്ങളുടെ ചാണകവും മറ്റും പച്ചകറി കൃഷിക്ക് വളമായി ഉപയോഗിച്ച് സംയോജിത കൃഷി രീതിയാണ്‌ അവലംബിക്കുന്നത്.

4. മികച്ച വനിതാ സംരംഭക 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവും

മൃഗസംരക്ഷണ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മികച്ച വനിതാ കർഷകക്കുള്ള അവാർഡ്‌ നൽകുന്നത്. ഇനം, എണ്ണം, ഇതിൽ നിന്നുള്ള വരുമാനം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, മുട്ട, ഇറച്ചി, പാലുൽപന്നങ്ങൾ, ഇവയുടെ വിപണനം, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ പരിഗണിക്കപെട്ടു.

ശ്രീമതി. റിനി നിഷാദ്,
പുത്തൻപുരക്കൽ,
പാറത്തോട്
കോട്ടയം

4 വർഷമായി മൃഗസംരക്ഷണ മേഖലയിൽ സജ്ജിവമാണ്. 35 പശു, എരുമ, ആട്, മുട്ടക്കോഴി എന്നിവയെ പരിപാലിച്ചുവരുന്നു. സഫ മിൽക്ക് എന്ന പേരിൽ പാൽ പാലുൽപന്നങ്ങൾ എന്നിവ വിപണനം നടത്തുന്നു.

5. മികച്ച യുവ കർഷകൻ 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവും

മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന 35 വയസ്സിൽ താഴെയുള്ള യുവതി / യുവാക്കളെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുന്നത് . യുവജനങ്ങളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് അവാർഡ്‌ ലക്ഷ്യമാക്കുന്നത്.

മാത്തുക്കുട്ടി ടോം
തെങ്ങുംതോട്ടത്തിൽ,
മരങ്ങാട്ടുപള്ളി
കോട്ടയം

കറവപ്പശുക്കൾ,എരുമ, ആട്, പന്നി,മുട്ടക്കോഴി,ബ്രോയിലർ എന്നിവയെ പരിപാലിച്ചുവരുന്നു. പന്നി, കോഴി എന്നിവയുടെ മാംസം വിപണനം നടത്തുന്നു. 12 പ്രോസിസ്സിംഗ് യുണിറ്റ്കളും, 5 സെയിൽസ് ഔട്ട്‌ലെറ്റ്കളും ടി ജെ ടി ഫാമിന് കീഴിൽ ഇതിനായി പ്രവർത്തിക്കുന്നു.