Department of Dairy Development invites applications for Media Award 2022

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി മാസത്തിൽ തൃശൂരിൽ വച്ച് നടത്തപ്പെടുന്ന 2022-23 വർഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സൃഷ്ടികൾക്ക് പുരസ്കാരങ്ങൾ നല്കുന്നു. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് പുരസ്കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിയ്ക്കുന്നു. പൊതുവിഭാഗത്തിൽ മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ/ലേഖനം (കാർഷിക മാസികകൾ), ക്ഷീരമേഖലയിലെ മികച്ച പുസ്തകം, മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/മാഗസിൻ പ്രോഗ്രാം, “ഗ്രാമീണ സ്പന്ദനം ക്ഷീരവൃത്തിയിലൂടെ” എന്ന വിഷയത്തിൽ മികച്ച ഫോട്ടോഗ്രാഫ് എന്നിവയ്ക്കും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച ഫീച്ചർ – ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് എന്നിവക്കുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എൻട്രികൾ 2022 ജനുവരി 01 മുതൽ 2022 ഡിസംബർ 31 വരെ ഉള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫാറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.dairydevelopment.kerala.gov.in) ലഭ്യമാണ്. വിജയികൾക്ക് 25,000/- രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകുന്നതായിരിക്കും. 28.01.2023 വൈകിട്ട് 5 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം-രാംഗോപാൽ.ആർ, ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ) ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം – 695004 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 6235661111, 9497782824.