More than 900,000 cattle were vaccinated

സംസ്ഥാനത്ത് കന്നുകാലികളിൽ പൊട്ടിപ്പുറപ്പെട്ട ച‍ർമമുഴ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ദ്രുതഗതിയിൽ നടപ്പിലാക്കിയ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം പൂർത്തിയായി . നാൽപത് ദിവസം കൊണ്ട് 9,14,871 എണ്ണം കന്നുകാലികൾക്കാണ് കുത്തിവയ്പ്പ് നൽകിയത്. സംസ്ഥാനത്ത് ആകെ 19877 കന്നുകാലികളിലാണ് ച‍ർമമുഴ രോഗം ബാധിച്ചത്. അതിൽ 570 കന്നുകാലികൾ ചത്തു. 17538 എണ്ണം കന്നുകാലികൾ രോഗവിമുക്തി നേടി. 1769 കന്നുകാലികൾ സുഖം പ്രാപിച്ചു വരുന്നു.

ചർമമുഴ രോഗം മൂലം ചത്ത പശുക്കൾക്ക് നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യും. ചർമമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകൾക്ക് ഏറെ ആശ്വാസം നൽകുന്ന നഷ്ടപരിഹാരത്തുകയായി വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നൽകും. കൂടാത മൃഗാശുപത്രികൾ വഴി ചർമമുഴ രോഗത്തിനുള്ള മരുന്നുകൾ കൂടുതൽ സംഭരിക്കുകയും അവ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.