ഐടി പാര്‍ക്കുകളുടെ മാതൃകയിൽ‍ ഡെയറി പാർക്ക്

വ്യവസായ, ഐടി പാര്‍ക്കുകളുടെ മാതൃകയിൽ‍ ഡെയറി പാർക്ക് തുടങ്ങും. ആദ്യ ഡെയറി പാർക്ക് കോലാഹലമേട്ടിൽ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റിന്റെ സ്ഥലത്ത് തുടങ്ങും. അടിസ്ഥാനസൗകര്യം, ആരോഗ്യ പരിപാലനം, കൃത്രിമ ബീജസങ്കലന സൗകര്യം എന്നിവ ബോര്‍ഡ്‌ ഒരു ക്കും. തദ്ദേശ സ്ഥാപനങ്ങള്‍ കുറ ഞ്ഞത്‌ അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കിയാല്‍ ഡെയറി പാര്‍ക്ക്‌ തുടങ്ങാന്‍ ബോര്‍ഡ്‌ സഹായിക്കും. കിടാരി ഫാം പദ്ധതി നടപ്പാക്കും. ക്ഷീരസഹകരണ സംഘങ്ങളില്‍ ലഭ്യമാക്കുന്ന പാലിന് ലിറ്ററിന്‌ 4 രൂപ വീതം ഇന്‍സെന്റീവ്‌ നല്‍കും. ഓഗസ്റ്റ്‌ 1 മുതല്‍ മാര്‍ച്ച്‌ വരെയാണിത്‌. ഇതിനായി 28.57 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്‌. ക്ഷീര്രഗാമം പദ്ധതി ഈ വര്‍ഷം 20 പഞ്ചായത്തുകളില്‍ നടപ്പാക്കും. അതിദരിദ്ര വിഭാഗത്തിലെ കുടുംബത്തിലെ വനിതയ്ക്ക്‌ ഒരു പശു യൂണിറ്റിന്‌ 90 ശതമാനം സബ്‌സിഡി നല്‍കും. വുമണ്‍, ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാര്‍, ഡെയറി പ്രമോട്ടര്‍മാര്‍ എന്നിവരെ 10 മാസ കാലയളവിലേക്കു നിയമിക്കും. ഇവര്‍ക്ക്‌ ഇന്‍സെന്റീവാ യി 8000 രൂപ വീതം നല്‍കും. ഇതരസംസ്ഥാനത്തു നിന്നും കശാപ്പിനായി എത്തിക്കുന്ന കന്നുകാലികള്‍ക്ക്‌ അതിര്‍ത്തി പ്രദേശത്തു വിശ്രമകേന്ദ്രം സ്ഥാപിക്കും.