Training of trainers has started to implement e-Samridham within six months

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഴുവൻ ആശുപത്രി ശൃംഖലാ സേവനങ്ങളും ചികിൽസാ ഡാറ്റയും ഒരു കുടക്കീഴിലാക്കുന്ന ഇ-സമൃദ്ധ സോഫ്റ്റവെയർ പദ്ധതിയുടെ പരിശീലനം തുടങ്ങി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രാവർത്തികമാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ മൃഗങ്ങളുടെയും ഡാറ്റകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്കും ഉദ്യോഗസ്ഥർക്കും ലഭ്യമാക്കുന്നതിനും വിവരങ്ങൾ വിശകലനം ചെയ്യാനും സാധിക്കും. എല്ലാ ജില്ലകളിൽ നിന്നും മൂന്ന് വീതം പരിശീലകർക്കാണ് പരിശീലനം നൽകുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വെച്ച് ആണ് പരിശീലനം നടക്കുന്നത്.