ജീവചരിത്രം
ശ്രീമതി. ജെ. ചിഞ്ചുറാണി
നിയമസഭ മണ്ഡലം : ചടയമംഗലം
വകുപ്പുകള്‍: മൃഗസംരക്ഷണം, ക്ഷീരവികസനം, പാല് സഹകരണ സ്ഥാപനങ്ങള്‍, മൃഗശാലകള്‍, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി.
ജീവിത രേഖ
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കശുവണ്ടി തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്ന മുണ്ടയ്ക്കൽ ഭരണിക്കാവ് തെക്കേവിളയിൽ വെളിയിൽ വടക്കേതിൽ എൻ. ശ്രീധരന്റെയും ജഗദമ്മയുടെയും മകളായി1963 ല്‍ ജനിച്ചു. ഭർത്താവ് ഡി. സുകേശൻ സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയുമാണ്. നന്ദു സുകേശൻ, നന്ദനാ റാണി എന്നിവർ മക്കളാണ്.
രാഷ്ട്രീയ ജീവിതം
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ (എഐഎസ്എഫ്) രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സി.പി.ഐ നാഷണൽ കൗൺസിൽ അംഗവും സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ചിഞ്ചുറാണി, കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐയും സി.പി.ഐ (എം) ഉം ആയി പിരിഞ്ഞ ശേഷം കേരള നിയമസഭയിൽ സി.പി.ഐ പ്രതിനിധിയായി എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ്.
പദവികള്‍
കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻറ്
പൗൾട്രി കോർപറേഷൻ ചെയർപേഴ്സൺ
സി. അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡൻറ്
ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി