The animal treatment system was inaugurated under the leadership of Milma

മിൽമയുടെ നേതൃത്വത്തിൽ മൃഗ ചികിത്സ സംവിധാനം ഉത്ഘാടനം ചെയ്തു.

എറണാകുളം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സംഘങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ മരുന്നുകൾ ഉൾപ്പടെയുള്ള മൃഗ ചികിത്സ സംവിധാനത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മിൽമ ഫെഡറേഷൻ ചെയർമാൻ അഡ്വ കെ എസ് മണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പിപി എൽദോസ്, മുൻ എം എൽ എമാരായ ബാബു പോൾ, എൽദോ എബ്രഹാം, ക്ഷീര വകുപ്പ് ഡയറക്ടർ സുരേഷ് കുമാർ വിപി തുടങ്ങിയവർ സംസാരിച്ചു. മിൽമ എറണാകുളം റീജിയൺ ചെയർമാൻ ജോൺ തെരുവത്ത്‌ സ്വാഗതവും, മിൽമ എം ഡി വിൽസൺ ജെ പുറവക്കാട്ട് കൃതജ്ഞതയും പറഞ്ഞു.