കിസാൻ റെയിൽ കേരളത്തിൽ യാഥാർഥ്യമാക്കും മന്ത്രി ജെ. ചിഞ്ചു റാണി
തിരൂർ :കേരളത്തിലെ ക്ഷീര കർഷകർക്ക് ആശ്വാസം ആകുന്ന രീതിയിൽ കാലിത്തീറ്റ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടി റെയിൽവേയുമായി സഹകരിച്ചുകൊണ്ട് കിസാൻ റെയിൽ പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിതലപഞ്ചായത്ത്, മില്‍മ, കേരളാഫീഡ്സ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ തിരൂര്‍ വാഗണ്‍ ട്രാജഡി മെമോറിയല്‍ മുനിസിപ്പല്‍ ഹാളില്‍വെച്ച് ക്ഷീരകര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറഞ്ഞ ചെലവിൽ കാലിത്തീറ്റയും കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് എത്തിക്കുവാൻ കിസാൻ റെയിൽ വഴി സാധിക്കും. ക്ഷീരകർഷകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. മന്ത്രി പറഞ്ഞു.
കന്നു കാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ല ജില്ലകളിലും നടപ്പാക്കും.
24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്റിനറി യൂണിറ്റ് ക്ഷീര കർഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ഉദ്ദേശ്യം കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്.മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്റിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്റിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാക്കും.
ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം ഡയറി എക്സ്പോ, സഹകരണ ശില്പശാല, ക്ഷീര കർഷക സെമിനാർ, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാർക്കും ഭാരവാഹികൾക്കും ഉള്ള മത്സര പരിപാടികൾ മെഡിക്കൽ ക്യാമ്പ്, ഗവ്യ ജാലകം, പ്രശ്നോത്തരി, ക്ഷീര കർഷക ക്ഷേമനിധി അദാലത്ത്, കലാസന്ധ്യ ക്ഷീരകർഷകരെ ആദരിക്കാൻ. എന്നിവ സംഘടിപ്പിച്ചു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ തുമരക്കാവ് ക്ഷീര സംഘം പ്രസിഡണ്ടും ജില്ലാ ക്ഷീര കർഷക സംഗമം ചെയർമാനുമായ കെ പി മുസ്തഫ സ്വാഗതം പറഞ്ഞു.കെ. സി. എം.എം. എഫ്. ചെയർമാൻ കെ എസ് മണി, ജില്ല പഞ്ചായത്ത് മെമ്പർമാരായ നബീസ അസീസ് മയ്യേരി,ഫൈസൽഎടശ്ശേരി, അഫ്സൽ ഇ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുമാരൻ, കൗൺസിലർമാരായ വി നന്ദൻ മാസ്റ്റർ, നിർമല കുട്ടികൃഷ്ണൻ , മിൽമ ഡയറക്ടർ (എം ആർ സി എം പി യു ) ടി പി ഉസ്മാൻ, മറ്റു തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ ക്ഷീരകർഷകർ, സാമൂഹ്യപ്രവർത്തകർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീല ഖമർ നന്ദി പറഞ്ഞു.