തിരുവനന്തപുരം ജില്ലയിൽ 2022-23 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ, തെരുവിൽ പാർക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാർപ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ തെരെഞ്ഞെടുത്ത് പുരസ്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്ട്രേർഡ് സംഘടനകൾ എന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം 2023 നവംബർ മാസം 20-ാം തീയതിക്കകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഇൗ വർഷം അവാർഡിനായി പരിഗണിക്കുന്നതല്ല. തെരെഞ്ഞെടുക്കുന്നവർക്ക് 10000/- രൂപ ക്യാഷ് അവാർഡ് നൽകുന്നതാണ്. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്റ്ററുടെ ശുപാർശ സഹിതം സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫാറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം.