സംസ്ഥാനത്തെ 7 ജില്ലകളിൽ കൂടി പോർട്ടബിൾ ABC
തിരുവനന്തപുരം കൂടാതെ സംസ്ഥാനത്തെ 7 ജില്ലകളിൽ കൂടി പോർട്ടബിൾ ABC സെന്ററുകൾ സ്ഥാപിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പ്രസ്താവിച്ചു. രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ABC സെന്റർ നെടുമങ്ങാട്നഗരസഭയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരമെന്നതിന് ആദ്യ പടിയെന്നോണം സർക്കാരിന്റെ ഈ സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ 2 കോടി രൂപ വകയിരുത്തി ഇതേ മാതൃകയിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ 7 ജില്ലകളിൽ കൂടി സഞ്ചരിക്കുന്ന ABC സെന്ററുകൾ സ്ഥാപിക്കുന്നതാണ്. തെരുവ് നായ വിഷയത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതിനാൽ മൃഗസംരക്ഷണ തദ്ദേശ്ശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന എബിസി യൂണിറ്റുകൾ സ്ഥാപിക്കുവാൻ തീരുമാനമായിട്ടുണ്ട്. എല്ലാ ബ്ലോക്കുകളിലും ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന ABC സെന്ററുകൾ സ്ഥാപിച്ച് തടസ്സം കൂടാതെ അവയുടെ പ്രവർത്തനം മുന്നോട്ടു പോകുകയുമാണെങ്കിൽ ഭാവിയിൽ കേരളത്തെ പേവിഷ മുക്തമാക്കുവാൻ കഴിയും