മൃഗങ്ങള്‍ക്കായുള്ള വിവിധ സേവനങ്ങളുടെ വിലയിരുത്തല്‍ നടത്തി
തിരുവനന്തപുരം ജില്ല മൃഗസംരക്ഷണ ഓഫീസ് , കേന്ദ്രീകൃത കോള്‍ സെന്‍റര്‍ , മൃഗങ്ങള്‍ക്കായുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍ എന്നിവയുടെ കാര്യക്ഷമതയും പ്രവര്‍ത്തന രീതിയും വിലയിരുത്തുനതിനു വേണ്ടി പ്രത്യേക സന്ദര്‍ശനം നടത്തി.
തികച്ചും മാതൃകാപരമായ രീതിയില്‍ ആണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ടത മൃഗങ്ങളുടെ മള്‍ട്ടി സ്പെഷലിറ്റി ഹോസ്പിറ്റലും , കേന്ദ്രീകൃത കോള്‍ സെന്‍ററും ആണ്.
മൃഗങ്ങള്‍ക്കായുള്ള എക്സ് റേ , ഡയാലിസിസ് യൂണിറ്റ് , ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ അടങ്ങിയതാണ് 2018 ൽ ആരംഭിച്ച കുടപ്പനകുന്നിലെ മള്‍ട്ടി സ്പെഷാലിറ്റി മൃഗാശുപത്രി മൃഗ സംരക്ഷണ വകുപ്പിന്‍റെ കീഴിൽ ഡിജിറ്റൽ ഹെൽത്ത് സംവിധാനം സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനു വേണ്ടി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വികസിപ്പിച്ച ‘ഇ- സമൃദ്ധ’ സോഫ്റ്റ്‌വെയര്‍ വഴിയാണ് മള്‍ട്ടി സ്പെഷലിറ്റി ആശുപത്രിയില്‍ എത്തുന്ന മൃഗങ്ങളുടെ പരിശോധന, ചികിത്സ,മെഡിസിന്‍,സര്‍ജറി തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും. പതിമൂന്നാം ധനകാര്യ കമ്മീഷന്‍റെ 7.1 കോടി രൂപ ചിലവഴിച്ച് 2018 ല്‍ ആണ് ആശുപത്രി പണി കഴിപ്പിച്ചത്.
മറ്റൊരു പ്രധാന കാര്യം 1962 ടോൾ ഫ്രീ കേന്ദ്രീകൃത കോള്‍ സെന്‍റര്‍ ആണ്. സംസ്ഥാനത്തിന്‍റെ ഏത് കോണില്‍ നിന്നും മൃഗങ്ങള്‍ക്ക് ഉണ്ടാവുന്ന അത്യാഹിത ചികിൽസക്ക് 24 മണിക്കൂറിലും പ്രവർത്തിക്കുന്ന 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു അറിയിച്ചാല്‍ വീട്ടുപടിക്കല്‍ സേവനം ലഭ്യമാകും.
1962 ൽ വിളിച്ചാൽ അത് ലഭിക്കുന്നത് തിരുവനന്തപുരത്തെ കോൾ സെൻ്ററിൽ ആണ്. അവിടെ കാൾ സെൻ്റർ എക്സി ക്യൂട്ടീവ് വിളിക്കുന്നവർക്ക് വഴി കാട്ടിയാകും. അവർ വഴി സേവനങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്ന് നേരില്‍ കണ്ടു ബോധ്യപ്പെട്ടു . എന്നിരുന്നാലും ചെറിയ ചില പോരായ്മകള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും നല്‍കി.






