ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരം 2025 -26: എൻട്രികൾ ക്ഷണിക്കുന്നു
കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ 2025 -26 വർഷത്തിൽ കൃഷി സമൃദ്ധിയിൽ എന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളിലെ ജീവന്റെ തുടിപ്പുള്ള ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ് അയക്കേണ്ടത്.
ഒന്നാം സമ്മാനം 25,000 രൂപ
രണ്ടാം സമ്മാനം 15,000/-രൂപ
മൂന്നാം സമ്മാനം 1,0000/-രൂ പ്
പ്രോത്സാഹന സമ്മാനം 2,000/- രൂപ വീതം 10 പേർക്ക്
നിബന്ധനകൾ:
• എൻട്രികൾ എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം
• പ്രായഭേദമെന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
• കുറഞ്ഞത് 300 DPI ഉം ഫയൽ സൈസ് കുറഞ്ഞത് 3 MB യും ഉണ്ടായിരിക്കണം.
• ഒരാൾക്ക് പരമാവധി 3 ഫോട്ടോകൾ അയയ്ക്കാവുന്നതാണ്.
• എഡിറ്റ് ചെയ്ത ഫോട്ടോകൾ പരിഗണിക്കുന്നതല്ല.
• മുൻ വർഷം സമർപ്പിച്ച എൻട്രികൾ വീണ്ടും സമർപ്പിക്കാൻ പാടില്ല.
• എൻട്രികളിൽ നിന്നും ലഭിക്കുന്ന ഫോട്ടോകളിൽ അനുയോജ്യമായവ കൃഷി വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണങ്ങളിലെ ആവശ്യങ്ങൾക്ക് ഫോട്ടോ കടപ്പാട് നൽകി ഉപയോഗിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8078095860, 9383470289 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.