Milma with milk replacer for calves to drink

കിടാവിന് കുടിക്കാൻ അമ്മ പശുവിന്റെ പാലിന്റെ അതെ പോഷകങ്ങളോട് കൂടിയ പാൽപ്പൊടിയുമായി മിൽമ. സബ്‌സിഡി നിരക്കിലാണ് പാൽ റിപ്ലെയ്‌സറായ പാൽപ്പൊടി ഉപഭോക്താക്കൾക്ക് മിൽമ വിതരണം ചെയ്യുന്നത്. ഇത് വഴി കുറഞ്ഞത് 3 മാസത്തേക്ക് ദിവസവും 3 ലിറ്റർ പാൽ വരെ കർഷകർക്ക് അധിക ലാഭം ഉണ്ടാകും.

ദിവസവും 3 ലിറ്റർ വരെ കിടാവ് പാൽ കുടിക്കുന്നുണ്ട്. 3 മാസം വരെ പാലുകുടിക്കും. ശരാശരി ഈ കാലയളവിൽ 225-227 ലിറ്റർ കിടാവ് കുടിക്കുന്നുണ്ടെന്നാണ് കണക്ക്.. കർഷകർക്ക് ലിറ്ററിന് ₹ 45 വെച്ച് ഇതിന് 10,125-12,150 രൂപയോളം നഷ്ടം വരുന്നത് നികത്താൻ പാൽ റീപ്ലെയസറിലൂടെ സാധിക്കും. ഒരു ലിറ്റർ പാലിന് തുല്യം ലായനി ഉണ്ടാക്കാൻ 100 ഗ്രാം പൊടി മതിയാകും ഇതിന് ₹ 14.80 ആണ് വില. 50 % സബ്‌സിഡി കഴിച്ച് കർഷകർ ₹ 7.40 നൽകിയാൽ മതി.

ആദ്യഘട്ടത്തിൽ 5 കിലോയുടെ 3 പായ്ക്ക് വീതമാണ് കർഷകർക്ക് നൽകുന്നത്. പ്രസവിച്ച് രണ്ടാമത്തെ ആഴ്ച മുതൽ അമ്മപാലിന് പുറമെ കുറഞ്ഞ അളവിൽ മിൽക്ക് റീപ്ലെയിസർ നൽകി തുടങ്ങാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മിൽമ സഹകരണ സംഘവുമായി ബന്ധപെടുക. 1800 889 0230

0471- 2786400
0 471- 2786448
milma@milma.com